Trade unions’ Bharat Bandh enters second day
സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച പണിമുടക്ക് ആദ്യ ദിവസം സംസ്ഥാനത്ത് ഹർത്താലിന് സമാനമായിരുന്നു. ട്രെയിൻ ഗതാഗതം താറുമാറി. കെഎസ്ആർടിസി സർവ്വീസ് നിർത്തിയത് ജനങ്ങളെ വലച്ചു.